ആലക്കോട് : സമഗ്രശിക്ഷാ കേരളം തളിപ്പറമ്പ് നോർത്ത് ബി.ആർ.സി തടിക്കടവ് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് തല നൈപുണി ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ എം.വി ഗോവിന്ദൻ മാസ്റ്ററുടെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായിരുന്നു ക്യാമ്പ്. വാർഡ് മെമ്പർ ആൻസി അധ്യക്ഷയായി. ബി.പി.സി ബിജേഷ് കെ, മനീഷ കെ വിജയൻ, പി.എൻ സുനിൽകുമാർ, എൻ.ബിജുമോൻ എന്നിവർ സംസാരിച്ചു.
പാചകം, കൃഷി, പ്ലംബിങ് എന്നീ വിഷയങ്ങളിലൂന്നിയാണ് ക്യാമ്പ്. സി.ആർ.സി കോർഡിനേറ്റർമാരായ അനൂപ് കുമാർ, സജീവൻ സി എന്നിവർ നേതൃത്വം നൽകി.