മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന തളിപ്പറമ്പിലെ സഹോദരങ്ങൾ മരണപ്പെട്ടു. ഹിദായത്ത് നഗർ
റഷീദാസിലെ എം. അൻവർ (44),സഹോദരൻ സാഹിർ (40) എന്നിവരാണ് മരണപ്പെട്ടത്.
ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും ഇവർ കുടുംബസമേതം ഭക്ഷണം കഴിച്ചിരുന്നു.അതിന് ശേഷമാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്ന് സംശയിക്കുന്നത്.
ഇവർ കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സാഹിർ ഇന്നലെയും അൻവർ ഇന്ന് രാവിലെയുമാണ് മരണപ്പെട്ടത്.
തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പരേതനായ പി.സി.പി.മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളാണ്.മുബീന സ്റ്റോൺ ക്രഷർ ഉടമയാണ് അൻവർ. സാഹിർ കോഴിക്കോട് റെഡിമെയ്ഡ് മൊത്ത വ്യാപാരിയാണ്.
മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടിന് സയ്യിദ് നഗർ ജുമാഅത്ത് പള്ളിയിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാലിന് വലിയ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.