October 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
October 30 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 30 ഒക്ടോബർ 2025 | #NewsHeadlines

• സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി സർക്കാർ. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് മാദ്രിയുടെ പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി നൽകി വരുന്നത്.

• രാജ്യവ്യാപക എസ്ഐആർ നടപടികൾ പുരോഗമിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനമാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.  ഫോമുകൾ തയ്യാറാക്കുന്നതിൻ്റെ നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

• സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതി ആരംഭിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വുമൺ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

• അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ നെടുമ്പിള്ളിക്കുടി വീട്ടിൽ സന്ധ്യ ബിജുവിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു.

• സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ നടപ്പാക്കിയ സബ്ജക്ട് മിനിമം ഈ വര്‍ഷം ഒമ്പതിലും നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.

• മ്പാദ്യ ശീലത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകമെമ്പാടും ഉള്ള രാജ്യങ്ങൾ ഇന്ന് ലോക സമ്പാദ്യ ദിനം ആചരിക്കുന്നു. ആദ്യ ദിനാചരണം നടന്നത് ഇറ്റലിയിലെ മിലാനോയിലാണ്. ഇറ്റാലിയൻ പ്രൊഫസർ ഫിലിപ്പോ റാവിസ്സയാണ് ആദ്യ ലോക സമ്പാദ്യ ദിനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

• തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് നാല് ഇടങ്ങളിൽ ഒരുക്കുന്നതിനായി പ്ലാൻ തയ്യാറാക്കി പ്രാരംഭ നടപടി ആരംഭിച്ചതായി ഉന്നതവിഭ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.

• 900ലധികം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്, ഇ ഓഫീസുകള്‍: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.

• ‘മോന്‍ത’ ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 01 ഒക്ടോബർ 2025 | #NewsHeadlines

• ഇടുക്കി കട്ടപ്പനയില്‍ ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങി കുടുങ്ങിപ്പോയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.

• കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്.

• സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസണ്‍ കണക്ട് സെന്ററിന്റെ പ്രവര്‍ത്തനം ജനകീയം. പ്രവര്‍ത്തനം ആരംഭിച്ച ശേഷം 30 ന് വൈകിട്ട് 6.30 വരെ ലഭിച്ചത് 4369 കോളുകളാണ്.

• രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശം നടത്തിയ സംഭവത്തിൽ ബി ജെ പി നേതാവ് പ്രിന്റു മഹാദേവന്‍ പൊലീസില്‍ കീഴടങ്ങി.

• കരൂര്‍ ദുരന്തത്തില്‍ വിജയ്‌യുടെ രാഷ്ട്രിയ പാര്‍ട്ടിയായ തമിഴക വെട്രി കഴക നേതാക്കള്‍ റിമാന്‍ഡില്‍. ടിവികെ കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍, ട്രഷറര്‍ പവന്‍ രാജ് എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

• മാധ്യമ പ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നും രാജ്യത്ത് കുത്തക മാധ്യമ മുതലാളിമരുടെ എണ്ണം വര്‍ധിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

• കോൺഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ എറണാകുളം ജില്ലാ കോഡിനേറ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം സ്വദേശി പി വി ജെയിന്‍ ആണ് ജീവനൊടുക്കിയത്. ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

• സംസ്ഥാനത്തെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി, സാമൂഹികം, ഭരണപരവുമായ നയം രൂപീകരിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 30 ഒക്റ്റോബർ 2024 - #NewsHeadlinesToday

• നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേ സ് അന്വേഷിക്കും.

• ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം.

• സ്പാനിഷ്, മാസഞ്ചര്‍ സിറ്റി താരം റോഡ്രിക്കിന് ഈ വര്‍ഷത്തെ ബാലര്‍ ഡി ഓര്‍ പുരസ്‌കാരം.

• പൊതുമേഖലാ-ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ഓഫിസര്‍മാരെയും ജീവനക്കാരെയും കൂട്ടമായി ഒഴിവാക്കുന്നതിന് നീക്കം. എല്ലാ മാസങ്ങളിലും ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തി അയോഗ്യരെന്ന് കണ്ടെത്തുന്നവരെ മുന്‍കൂര്‍ വിരമിക്കലിലൂടെ ഒഴിവാക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.

• കെഎസ്‌ഇബിക്ക്‌ കീഴിൽ വിവിധ സൗരോർജ പദ്ധതികളിലൂടെ കേരളം കൈവരിച്ചത്‌ 1051.42 മെഗാവാട്ട്‌ വൈദ്യുതശേഷി. സൗരോർജ സ്ഥാപിതശേഷിയിൽ രാജ്യത്ത്‌ മൂന്നാം സ്ഥാനത്തുള്ള കേരളം കഴിഞ്ഞ മൂന്നു വർഷത്തിലാണ്‌  വൻ കുതിച്ചുചാട്ടം നടത്തിയത്‌.

• പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്തുന്നതിനുള്ള പദ്ധതി ജനപങ്കാളിത്തതോടെ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

• സംസ്ഥാനത്ത്‌ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,59,57,734 വോട്ടർമാരാണുള്ളത്‌. ഇതിൽ 1,25,36,261 പുരുഷന്മാരും 1,34,21,132 സ്‌ത്രീകളും 341 ട്രാൻസ്‌ജൻഡേഴ്‌സുമാണ്‌.

• സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ 12 മെഡിക്കൽ പിജി സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0