എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് പ്രേരണാക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന പിപി ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. നവീൻ ബാബുവിൻ്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.
ദിവ്യയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി റിമാൻഡ് ചെയ്യാനുള്ള അപേക്ഷ പോലീസ് നിലവിൽ കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതേസമയം, സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം യോഗം ചർച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടനാ നടപടിയും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.