സീബ്രാ ക്രോസിംഗ് മുറിച്ചുകടക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ലോറി ഹോം ഗാർഡിനെ ഇടിച്ചു. #Kozhikode



കോഴിക്കോട്:
കോഴിക്കോട് താമരശ്ശേരിയിലെ സീബ്രാ ലൈനിൽ വിദ്യാർത്ഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെ ഹോം ഗാർഡിനെ മിനി ലോറി ഇടിച്ചുതെറിപ്പിച്ചു. കൊരങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം. താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ ടി.ജെ. ഷാജിക്ക് പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സീബ്രാ ലൈനിൽ വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെ ഷാജിയെ മിനി ലോറി ഇടിച്ചുതെറിപ്പിച്ചു. മിനി ലോറി അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ലോറി ഡ്രൈവർ നടുവണ്ണൂർ മന്ദൻകാവ് സ്വദേശി എൻ.പി. സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 Home Guard hit by speeding lorry while helping students cross zebra crossing; seriously injured.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0