മലമ്പുഴ അധ്യാപകന്‍ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപികക്ക് സസ്പെൻഷൻ


 പാലക്കാട്:മലമ്പുഴയിൽ മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്പെൻഷൻ. പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്ന കണ്ടെത്തലിലാണ് സസ്പെൻഷൻ. അധ്യാപകന് ഉണ്ടായത് കുറ്റകരമായ വീഴ്ചയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.

പ്രതിയായ അനിൽ എന്ന അധ്യാപകനെ സർവീസിൽ നിന്നും പിരിച്ച് വിടാൻ എഇഒ ശുപാർശ നൽകും. ഇതിനുള്ള നടപടികൾ ഒരാഴ്ചക്കകം തുടങ്ങും. ആറ് ആൺകുട്ടികളെയാണ്  മനോജ് എന്ന സംസ്കൃത അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാർത്ഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു.

ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിലാണ് പീഡനത്തിനിരയായ വിദ്യാർഥികൾ  കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.ആദ്യ ഘട്ടത്തിൽ കൗൺസിലിംഗ് നൽകിയ വിദ്യാർത്ഥികളാണ് മൊഴി നൽകിയത്.

യുപി ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ലൈംഗിക പീഡനത്തിരയായത്. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൗൺസിലിങ് തുടരും.

 അധ്യാപകൻ്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്കൂളിൽ വച്ച് ലൈംഗികാതിക്രമം നടന്നുവെന്നാണ് കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചു.

 Malampuzha: Teacher molests student by giving him alcohol; Headmistress suspended

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0