• ഓൺലൈനിലൂടെ ഓഹരി ഇടപാട്
നടത്തി വൻതുക ലാഭവിഹിതമായി നേടാമെന്ന് വിശ്വസിപ്പിച്ച് വനിതാ
ഡോക്ടറിൽനിന്നും 87.23 ലക്ഷം തട്ടിയെടുത്തു. ഉള്ളൂർ സ്വദേശിയായ വനിതാ
ഡോക്ടറിൽനിന്നാണ് കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചു തവണയായി തട്ടിപ്പ്
നടത്തിയത്.
• അനധികൃതമായി അമേരിക്കയിൽ
കഴിഞ്ഞിരുന്ന ഇന്ത്യൻ കുടിയേറ്റക്കാരെ വിമാനം ചാർട്ടർ ചെയ്ത്
തിരിച്ചയച്ച് അമേരിക്ക. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ്
ഇക്കാര്യം പറഞ്ഞത്. ഒക്ടോബർ 22നാണ് ഇവരെ തിരിച്ചയച്ചത്.
• വിമാന സർവീസിനെ
താളംതെറ്റിക്കുന്ന നിലയിൽ വ്യാജബോംബ് ഭീഷണി വ്യാപകമായതോടെ സമൂഹ
മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വ്യാജവിവരങ്ങൾ
പ്രചരിക്കുംമുമ്പ് സമൂഹമാധ്യമങ്ങൾ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നാണ്
നിർദേശം.
• രാജ്യത്തെ 67 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ് റെഗുലേറ്ററി
അതോറിട്ടി കണ്ടെത്തി. കേന്ദ്ര സര്‍ക്കാര്‍ ഡ്രഗ് റെഗുലേറ്ററായ സെന്‍ട്രല്‍
ഡ്രഗ്സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ലബോറട്ടറികള്‍ 49ഉം സംസ്ഥാനങ്ങളിലെ ലാബുകള്‍ 18ഉം മരുന്നുകള്‍ക്കാണ്
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
• പി പത്മരാജൻ ട്രസ്റ്റ്
എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന് സംഘടിപ്പിച്ച പത്മരാജൻ പുരസ്‌കാരങ്ങൾ
സമ്മാനിച്ചു. മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരം
'ആട്ട'ത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷിക്ക് നടൻ ജയറാം സമ്മാനിച്ചു.
• കോൺക്രീറ്റ് മിക്സർ വാഹനം റെയിൽവേ ട്രാക്കിൽ കടന്നു വന്നതിനെ തുടർന്ന്
വന്ദേഭാരത് എക്സ്പ്രസ് വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത് തലനാരിഴക്ക് .
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ആണ് പയ്യന്നൂർ റെയിൽവേ
സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് 12.30ന് വൻ ദുരന്തത്തിൽ നിന്നും ഒഴിവായത്.
• ബോണസ്, പി.എഫ് വിഷയങ്ങൾ ഉന്നയിച്ച് തിരുവല്ലം ടോൾ പ്ലാസയിൽ ജീവനക്കാർ നടത്തിയ സമരം
അവസാനിച്ചു. കമ്പനിയുമായി നടത്തിയ ചർച്ചയിൽ പരിഹാരമായെന്ന് ജീവനക്കാർ.
• പശ്ചിമ ബംഗാളിൽ പുകയില- നിക്കോട്ടിൻ അടങ്ങിയ ഗുട്ഖ, പാൻ മസാല
ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, വിതരണം എന്നിവയുടെ നിരോധനം
നവംബർ 7 മുതൽ ഒരു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ.