തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്,പൊന്നുംകുടം സമർപ്പിച്ചു. #Rajarajeshwara_Temple#Taliparamba

 


നടൻ ദിലീപ് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ അദ്ദേഹം ക്ഷേത്രത്തിലെത്തി, വഴിപാടായ പൊന്നുംകുടം വച്ച് തൊഴുതു.

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന് വിചാരണ കോടതി ഉത്തരവിൽ പറയുന്നു.

കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. പ്രതികൾക്ക് ഇന്നലെ ശിക്ഷ വിധിച്ചു. എല്ലാ പ്രതികൾക്കും കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തി പൊന്നിൻകുടം സമർപ്പിച്ചിരുന്നു.

കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പ്രമുഖ നേതാക്കൾ പതിവായി രാജരാജേശ്വര ക്ഷേത്രം സന്ദർശിക്കാറുണ്ട്.

Actor Dileep visits Rajarajeshwara Temple in Taliparamba, offers Golden Pot

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0