ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 28 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്തുന്നതടക്കം  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

• കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ദുരിത ഉണ്ടായപ്പോൾ സഹായം നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത് എന്നും മുഖ്യമന്ത്രി.

• രാജ്യത്തെ വിമാനങ്ങള്‍ക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി നേരിട്ടതിന് പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍ക്കാണ് ഇത്തവണ ഭീഷണി.
• തൊട്ടിയാർ ജലവൈദ്യുത പദ്ധതിക്ക് ഒടുവിൽ പുനർജന്മം. ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി കേരളത്തിന്‍റെ വൈദ്യുതി മേഖലക്ക് കരുത്തേകി കൊണ്ട് ഒക്ടോബർ 28 തിങ്കളാഴ്ച യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

• കേരളത്തെ നടുക്കിയ കളമശേരി സ്‌ഫോടനം നടന്നിട്ട്‌ ചൊവ്വാഴ്‌ച ഒരുവർഷം. കളമശേരി സാമ്ര കൺവൻഷൻ സെന്ററിലെ യഹോവയുടെ സാക്ഷികളുടെ കൺവൻഷനിലാണ്‌ 2023 ഒക്ടോബർ 29ന്‌ രാവിലെ 9.30ന്‌ സ്‌ഫോടനമുണ്ടായത്‌.

• കാൽസ്യം സപ്ലിമെന്റായ ഷെൽക്കാൾ 500ന്റെ അടക്കം നാലു വ്യാജ മരുന്ന് കണ്ടെത്തി കേന്ദ്ര ഡ്രഗ് റെഗുലേറ്ററി അതോറിറ്റി.  45 മരുന്ന് ഗുണനിലവാര പരിശോധനയിലും പരാജയപ്പെട്ടു.

• സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ  മുതലപ്പൊഴി ഫിഷിങ്‌ ഹാർബർ വികസന പദ്ധതിക്ക്‌ കേന്ദ്ര അംഗീകാരം. പദ്ധതി യാഥാർഥ്യമായാൽ 415 യന്ത്രബോട്ടുകൾക്ക്‌ ദിവസവും തുറമുഖത്ത്‌ എത്താം.

• സാമൂഹ്യനീതിയും മതേതരത്വവുമാണ് ടിവികെയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രികഴകം സമത്വത്തിലൂന്നിയാണ് പ്രവർത്തിക്കുകയെന്നും വിജയ് പറഞ്ഞു. ടിവികെയുടെ ആദ്യ സംസ്ഥാന സമ്മേളനവേദിയിൽ സംസാരിക്കുകയായിരുന്നു വിജയ്.

• തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0