തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനെത്തുടർന്ന്, കാസർകോട് ജില്ലയിൽ വ്യാപകമായ അക്രമം യു.ഡി.എഫ് അഴിച്ചുവിട്ടു. മടക്കരയിൽ എൽ.ഡി.എഫ് വിജയാഘോഷത്തിന് നേരെ ലീഗ് ആക്രമണം നടത്തി. മംഗല്‍പാടിയിലും മധൂരിലും സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മടക്കരയിലെ ചെറുവത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നയിച്ച വിജയാഘോഷത്തിന് നേരെ മുസ്ലീം ലീഗ് വ്യാപക ആക്രമണം അഴിച്ചുവിട്ടു.
പതിയിരുന്ന് സൂക്ഷിച്ചിരുന്ന കല്ലുകളും കുപ്പികളും ആദ്യം പ്രകടനത്തിന് നേരെ എറിഞ്ഞു. തുടര്‍ന്ന്, മുപ്പതോളം പേര്‍ ആണി തറച്ച വടികള്‍, വയര്‍ കയറുകള്‍, വയറുകള്‍ എന്നിവ ഉപയോഗിച്ച് പ്രകടനത്തെ ആക്രമിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു.
ആക്രമണത്തില്‍ പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകരായ ടി.വി. രജിത, ജിനേഷ്, അക്ഷയ് കൃഷ്ണന്‍, കെ.കെ. രമേശന്‍, അലന്‍ പ്രദീപ്, ആദര്‍ശ് എന്നിവരെ ചെറുവത്തൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗല്‍പാടി രണ്ടാം വാര്‍ഡ് ഉപ്പള ഗേറ്റില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.സി.പി മഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഷ്‌റഫ് പച്ചിലംബര വീട് അതിക്രമിച്ചു കയറി ആക്രമിച്ചു. അഷ്‌റഫിന്റെ ഭാര്യ ഹവാബിയുടെ ഇരുകാലുകളിലും പരിക്കേറ്റു, ഗർഭിണിയായ മകൾ അമീറയ്ക്കും മകൾ ഷൈലയ്ക്കും പരിക്കേറ്റു. പരിക്കേറ്റ അഷ്‌റഫ് പച്ചിലംബരയെയും കുടുംബത്തെയും കാസർകോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മധൂർ പഞ്ചായത്തിലെ വാർഡ് 8 സ്ഥാനാർത്ഥി സുലൈഖ മുഹമ്മദാലിയുടെ വീടും വാർഡ് 9 സ്ഥാനാർത്ഥി നൂർജഹാൻ ഗഫൂറിന്റെ വീടും ലീഗുകാർ ആക്രമിച്ചു. വീടിനു നേരെ പടക്കം എറിഞ്ഞു. ജനൽച്ചില്ലുകളും ചെടിച്ചട്ടികളും തകർന്നു. ആക്രമണത്തിൽ പരിക്കേറ്റ നൂർജഹാനെയും അമ്മ കുഞ്ഞാമിനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജ്യത്തിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ യുഡിഎഫ് ആസൂത്രിത ശ്രമം നടത്തുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു.
കണ്ണൂരിലെ പേരാലിലുള്ള സിപിഐ എം ഓഫീസ് ഒരു കൂട്ടം യുഡിഎഫ് അക്രമികൾ ആക്രമിക്കുകയും ഫർണിച്ചറുകളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. സിപിഐ എം പ്രവർത്തകരുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ അസൈനാർ കോറിത്തലത്തിനും അദ്ദേഹത്തിന്റെ 4 വയസ്സുള്ള മകൾ ഇസാനും പരിക്കേറ്റു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറിമാരായ എം രാജഗോപാലൻ, പി ജനാർദനൻ, എൽഡിഎഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ തുടങ്ങിയ നേതാക്കൾ ആക്രമണത്തിൽ പരിക്കേറ്റ് വിവിധ സ്ഥലങ്ങളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
Widespread violence by UDF following Kasaragod results announcement; Left activists and candidates injured, CPI(M) demands strict action

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.