• പാപ്പരത്ത ഹർജി പ്രഖ്യാപിച്ച ബൈജൂസിന് കൂടുതൽ തിരിച്ചടികൾ. ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി റദ്ദാക്കി.
• പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കുന്നതിനായി ടൂറിസം
വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ
വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി
നല്‍കി.
• ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന്
മന്ത്രി വി എന്‍ വാസവന്‍. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ
പാര്‍ക്ക് ചെയ്യാം, എല്ലാ ഭക്തർക്കും ദർശന സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
• സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത
അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചു.
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ആനുകൂല്യം
ലഭിക്കും.
• കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച എക്സ്പ്ലോസീവ് ആക്ടിലെ ഉത്കണ്ഠ
രേഖപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കാൻ മന്ത്രിസഭായോഗ തീരുമാനം.
തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള പരിപാടികളിലെ കരിമരുന്ന് പ്രയോഗത്തെ
പ്രതികൂലമായി ബധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന് കത്തയക്കാൻ
മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
• അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്
തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം സംസ്കരിക്കാൻ
വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് ഇളയ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹർജി
സമർപ്പിച്ചത്.
• കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം
മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.• സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലും എംസിഎഫുകൾ (മെറ്റീരിയൽ
കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കാൻ പുറമ്പോക്ക് ഭൂമി അനുവദിക്കാൻ
മന്ത്രിസഭായോഗം തീരുമാനിച്ചു. ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ്
അനുവദിക്കുക.
• ലാൻഡ് പൂളിങ് സ്കീമിൽ ചട്ടങ്ങൾ ഉൾപ്പെടുത്തിയശേഷം സ്ഥലം ഏറ്റെടുക്കുന്ന
സംസ്ഥാനത്തെ ആദ്യത്തെ വികസനപദ്ധതിയായി ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന്റെ
വിപുലീകരണം. പദ്ധതിക്കായി 300 ഏക്കർ കൈമാറാനുള്ള ധാരണപത്രത്തിൽ ജിസിഡിഎയും
ഇൻഫോപാർക്കും വൈകാതെ ഒപ്പുവയ്‌ക്കും.
• വ്യവസായ
ആവശ്യങ്ങൾക്കുള്ള സ്‌പിരിറ്റിന്റെ ഉൽപ്പാദനം, സംഭരണം, വിതരണം തുടങ്ങിയവ
നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഈ
കാര്യങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് നിയമനിർമാണങ്ങൾ നടത്താം.
• ദിന അതിതീവ്രചുഴലിക്കാറ്റ് ഇന്ന് രാത്രി തീരം തൊടും . ഒഡിഷയിലെ ബാലസോറിന്
സമീപം ദമ്ര തുറമുഖത്തും, ബംഗാളിലെ സാഗർ ദ്വീപിലുമായാകും ചുഴലിക്കാറ്റ് തീരം
തൊടുക.