എഡിഎം നവീൻ ബാബുവിന്‍റെ മരണം; ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യ... #kannur_News

 


എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ.പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ഇത് പകർത്തിയതെന്ന് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് റവന്യൂ മന്ത്രി കെ രാജന് കൈമാറും. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീന് ബാബുവിനെ പരസ്യമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് സമ്മേളനത്തിനെത്തിയതെന്നാണ് റിപ്പോര് ട്ട്.

അതേസമയം എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പിപി ദിവ്യ നിർണായകമാണ്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരെ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നവീൻ ബാബുവിൻ്റെ കുടുംബവും ഹർജിയിൽ പങ്കെടുത്തു.

നവീൻ ബാബു കൈക്കൂലി നൽകിയെന്ന് ആരോപിച്ച് ടി വി പ്രശാന്തിൻ്റെ മൊഴി പരിയാരം മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് അന്വേഷണ സംഘം രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി വീണ്ടും ടി വി പ്രശാന്തൻ ആവർത്തിച്ചു. പ്രശാന്തിനെ ഉടൻ ജോലിയിൽ നിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0