• ഡൽഹിയിലെ വായനിലവാര
സൂചിക താഴേക്ക്. വായുമലിനീകരണം നേരിടാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി
മാനേജ്‌മെന്റ് ദേശീയ തലസ്ഥാന പ്രദേശത്ത് വിറക് കത്തിക്കൽ, കൽക്കരി
ഉപയോഗം, ഡീസൽ ജനറ്റേറുകളുടെ പ്രവർത്തനം എന്നിവ നിരോധിച്ചു.
• തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം
കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശിക്കാണ് കരള്‍
മാറ്റിവച്ചത്.
• റോഡ് സുരക്ഷ കമീഷണറായി
ഡിജിപി നിതിൻ അഗവർവാളിനെ നിയമിച്ചു. ബിഎസ്എഫ് മേധാവി സ്ഥാനം ഒഴിഞ്ഞ് കേരള
കേഡറിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമനം.
• കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം
അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി
നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് സമരം പിൻവലിച്ചത്.
• സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്.
• പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.
• ദാനാ ചുഴലിക്കാറ്റിനെ
നേരിടാൻ ഒഡിഷയിലും പശ്ചിമബംഗാളിലും മുൻകരുതൽ നടപടി തുടങ്ങി. അപകട സാധ്യത
മേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 23 മുതൽ 26 വരെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
• പാലക്കാട്-കോഴിക്കോട്
ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും
കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു.
• മദ്രസകളുടെ
കാര്യത്തിൽമാത്രം എന്തിനാണ് ഇത്ര ആശങ്ക കാണിക്കുന്നതെന്ന് ദേശീയ ബാലാവകാശ
കമീഷനോട് സുപ്രീംകോടതി. എല്ലാ മത വിഭാഗങ്ങളോടും ഒരേ
നിലപാടാണോ ബാലാവകാശ കമീഷനുള്ളതെന്ന് ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്
അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.