പീഡന പരാതിയില്‍ ചലച്ചിത്ര താരം സിദ്ധിക്കിനെതിരെ കുരുക്ക് മുറുകുന്നു.. #Kerala_News

 


ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കാൻ സംസ്ഥാന സർക്കാർ. ഇതിനായി സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറും അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ എത്തുമെന്ന് റിപ്പോർട്ട്.
സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിൻ്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈൽ ഫോൺ തൻ്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് അറിയിച്ചു. അതേസമയം, സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. അന്വേഷണവുമായി മുന്നോട്ടുപോകാൻ സിദ്ദിഖിനെ കസ്റ്റഡിയിൽ വേണമെന്നും സർക്കാർ കോടതിയെ അറിയിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0