ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 16 ഒക്റ്റോബർ 2024 - #NewsHeadlinesToday

• തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

• നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കണം.

• വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന് ആയിരിക്കും വോട്ടെണ്ണൽ.

• മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്.

• കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍.

• രജിസ്ട്രേഷൻവകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപ്പത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമായിത്തുടങ്ങി. ഈ സംവിധാനമേർപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഏത് മൂല്യത്തിലുള്ളതും ലഭ്യമാകുമെന്നതിനാൽ മുദ്രപ്പത്ര ക്ഷാമമെന്ന പരാതിയുണ്ടാകില്ല.

• ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെ ശബരിമലയിൽ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്നും  മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

• മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഏകരാജ്യമെന്ന യു.എസിന്റെ കുത്തക തകർക്കാൻ ലക്ഷ്യമിട്ട് ചൈനയും. അതിനുള്ള ബൃഹദ്പദ്ധതി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിനൊപ്പം ബഹിരാകാശനിലയത്തിനു സമാനമായി ‘ചാന്ദ്രനിലയം’ നിർമിക്കുകയാണ് പ്രധാനലക്ഷ്യം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0