• മുണ്ടക്കൈ
പുനരധിവാസത്തിന് കേരളത്തിന് ലഭിക്കേണ്ട അടിയന്തര സാമ്പത്തിക സഹായം ഉടൻ
നൽകണമെന്നും ദുരിതബാധിതരുടെ വായ്പ പൂർണമായും എഴുതിത്തള്ളണമെന്നും കേരള
നിയമസഭ ഏകകണ്‌ഠമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
• ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട
കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ
നീക്കത്തില്‍ കടുത്ത നടപടിയുമായി ഇന്ത്യ.
• യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ
വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു,
സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് റോബിന്‍സണ്‍ എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്.
• 2024ലെ ആഗോള പട്ടിണി
സൂചികയിൽ അയൽരാജ്യങ്ങളായ ശ്രീലങ്കയ്‌ക്കും(56) നേപ്പാളിനും(68)
ബംഗ്ലാദേശിനും(84) പിന്നിലായി 105-ാം സ്ഥാനത്ത് ഇന്ത്യ.
• പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ
മന്ത്രി വി ശിവന്‍കുട്ടി.
• സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം
ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി
വിജയന്‍.
• വയനാട്ടിലെ ഇക്കോ
ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് ചൊവ്വാഴ്‌ച തുറക്കും. എട്ടുമാസമായി
അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി നൽകിയ
അനുമതിയുടെ അടിസ്ഥാനത്തിലാണ് കുറുവയിൽ സഞ്ചാരികൾക്ക് പ്രവേശനം
നൽകുന്നത്.
• ജമ്മു-കശ്‌മീരിൽ നാഷണൽ
കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒക്‌ടോബർ
16ന് സത്യപ്രതിജ്ഞ ചെയ്യും. സർക്കാർ രൂപീകരിക്കാൻ ഒമർ അബ്ദുള്ളയ്ക്ക്
ഗവർണർ മനോജ് സിൻഹ കത്ത് നൽകി.
• തൃശൂർ പൂരത്തിനിടയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും
കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശ്ശൂർ സിറ്റി
പൊലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചത്.