പാലക്കാട് : തൃത്താലയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സമീപത്തുനിന്ന് മീൻ പിടിച്ചു തിരികെ വരുമ്പോൾ പുല്ലിനിടയിൽ പൊട്ടികിടന്ന വൈദ്യുതി കമ്പിയിൽ ശ്രദ്ധയിൽപ്പെടാതെ കയറിപിടിക്കുകയായിരുന്നു.
വൈദ്യുതി കമ്പിയിൽ പൊട്ടികിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായെന്നും വിവരം വേണ്ട രീതിയിൽ കൈകാര്യം ചെയ്തിരുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
Homeowner dies tragically after being electrocuted by a fallen power line in Thrithala

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.