• സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. തെക്കന്‍ കേരളത്തില്‍ ശക്തമായ
മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ 5 ജില്ലകളില്‍
ഇന്ന് യെല്ലോ അലര്‍ട്ട്.
• ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി
ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്.
• ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6,201 പുതിയ
ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
മറ്റേതെങ്കിലും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകില്ല.
• ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള
നിയമസഭ. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള
വെല്ലുവിളിയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
• ദക്ഷിണ റെയിൽവേയിൽ
13,977 തസ്‌തികകൾ നികത്താതെ അധികൃതർ. ആഗസ്‌ത് ഒന്നിന് റെയിൽവേ
പുറപ്പെടുവിച്ച ഔദ്യോഗികപട്ടികയിലാണ് ഈ വിവരം. സുരക്ഷാമേഖലകളിലടക്കം
ഒട്ടേറെ ഒഴിവുകൾ നികത്തിയിട്ടില്ല.
• അമേരിക്കയിലെ ഫ്ലോറിഡയിൽ
നാശംവിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ
പ്രവേശിച്ചു. ‘കാറ്റഗറി 3’ ചുഴലിയായി ബുധൻ രാത്രിയാണ് ടാംപയ്ക്ക് 112
കിലോമീറ്റർ തെക്ക് സിയസ്റ്റ കീക്കിന് സമീപം മിൽട്ടൺ കരതൊട്ടത്.
• കാരുണ്യ ആരോഗ്യ
സുരക്ഷാപദ്ധതിയിലൂടെ സംസ്ഥാനത്ത് 2021 മുതൽ 2024 ആഗസ്ത്‌വരെ നൽകിയത്
5081.84 കോടിയുടെ സൗജന്യ ചികിത്സ. 20,46,067 ഗുണഭോക്താക്കൾക്ക് ഈ കാലയളവിൽ
കാസ്പിൽനിന്ന് സഹായം ലഭ്യമായി.
• ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്‌കാരം നടൻ ഇന്ദ്രൻസിന്റെ ആത്മകഥയായ ഇന്ദ്രധനുസിന്.
• രാജ്യത്തെ പിഎസ്‌സി
നിയമനങ്ങളിൽ 60 ശതമാനവും നടന്നത് കേരളത്തിലാണെന്ന് ധനമന്ത്രി കെ എൻ
ബാലഗോപാൽ. നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു
അദ്ദേഹം.
• ചൂരല്‍മല ദുരന്തത്തിലെ സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട്
വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ
വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും
ചെയ്യേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
• വ്യവസായി രത്തൻ ടാറ്റക്ക് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ. സംസ്കാര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെ നടന്നു. വർളിയിലെ ഡോ. ഇ മോസസ് റോഡിലുള്ള
പൊതുശ്മശാനത്തിലാണ് ചടങ്ങുകൾ നടന്നത്.
• തിരുവനന്തപുരത്ത് എഴുപത്തിയഞ്ചുകാരന് ചെള്ള് പനിക്ക് സമാനമായ അപൂർവ രോഗം മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു.