ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 05 ഒക്റ്റോബർ 2024 - #NewsHeadlinesToday

• ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്.

• മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി.

• കൊറിയർ ആൻഡ്‌ ലോജിസ്റ്റിക്‌സ്‌, പരസ്യവരുമാനം, സിനിമാഷൂട്ടിങ്‌, ഹില്ലി അക്വ കുടിവെള്ള വിൽപ്പന തുടങ്ങിയ മാർഗങ്ങളിലൂടെ കെ.എസ്.ആർ.ടി.സിക്ക് വൻ നേട്ടം.

• സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. രണ്ടാം ദിവസത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ കോഴിക്കോട് ആണ് മുന്നിൽ നിൽക്കുന്നത്.

• തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ നിരുത്തരവാദപരമായി അവധി എടുക്കുന്ന പ്രവണത കർശനമായി തടയുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌.

• സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കുടിശ്ശികകൾ തീർപ്പാക്കാനുള്ള ആംനസ്റ്റി പദ്ധതി - 2024 പ്രകാരം പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു.

• വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക്‌ പരാജയം.  ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടാണ്‌ പരാജയപ്പെട്ടത്‌. 58 റൺസിനാണ്‌ ന്യൂസീലന്‍ഡ്‌ ഇന്ത്യയെ വീഴ്‌ത്തിയത്‌.

• 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെടുത്ത മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ഇലന്തൂരിലെ വീട്ടിലെത്തിച്ചു.മൃതദേഹം വിലാപയാത്ര ആയിട്ടാണ് സഹോദരന്റെ വീട്ടിൽ എത്തിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0