'പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനില്‍ ഞാനില്ല'; വാര്‍ത്ത തള്ളി ലിജോ ജോസ് പെല്ലിശേരി... #Lijo_Jose_Pellisseri

 


മലയാള സിനിമാ മേഖലയിലെ പുതിയ കൂട്ടായ്മ പ്രോഗ്രസിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലിജോയുമുണ്ടാകുന്ന മാധ്യമ വാര്‍ത്തകളെ അദ്ദേഹം പൂര്‍ണമായി തള്ളി. പുതിയ കൂട്ടായ്മ എന്ന ആശയത്തോട് തനിക്ക് യോജിപ്പുണ്ടെങ്കിലും നിലവില്‍ താന്‍ അതിന്റെ ഭാഗമല്ലെന്നാണ് ലിജോ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

 പുതിയ കൂട്ടായ്മയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പക്ഷം ഔദ്യോഗിക അറിയിപ്പ് നല്‍കും. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേരും ഉണ്ടായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0