• താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്‍റ് മോഹൻലാൽ
ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്നലെ ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ്
യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനം.
• ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകുമെന്ന് മന്ത്രി കെ എൻ
ബാലഗോപാൽ. ഓണത്തിനോടനുബന്ധിച്ച്
മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും.
• മുണ്ടക്കൈ ഉരുൾപൊട്ടൽ
ദുരിതബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി
പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ന്യൂഡൽഹിയിൽ
ചൊവ്വ രാവിലെയായിരുന്നു കൂടിക്കാഴ്ച.
• പ്രശസ്ത മലയാള സിനിമ സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.മലയാള സിനിമ പുതിയ കാലത്തേക്ക്
മാറിയ എൺപതുകളിലാണ് മോഹൻ സിനിമ രംഗത്തേക്കു കടന്നു വരുന്നത്.
• അടുത്ത വർഷത്തെ അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി
നിശ്ചയിച്ച് ഓസ്ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക്
മാത്രമായാണ് അടുത്ത വർഷത്തെ പ്രവേശനം അനുവദിക്കൂവെന്നാണ് ഓസ്ട്രേലിയൻ
സർക്കാരിൻ്റെ തീരുമാനം.
• കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്
തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍
രാജ്‌സഭയില്‍ എത്തുന്നത്.
• വയനാട്ടുകാരി സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും ലോകകപ്പിനുള്ള
ഇന്ത്യയുടെ പതിനഞ്ചംഗ ടീമില്‍ ഇടം നേടി. ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ
മലയാളി വനിതകളാണ് ഇരുവരും.