ടീം ഇന്ത്യയുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് കരുത്തേകാൻ രണ്ട് മലയാളി താരങ്ങൾ. വയനാട്ടിൽ നിന്നുള്ള സജന സജീവും തിരുവനന്തപുരത്ത് നിന്നുള്ള ആശാ ശോഭനയും ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടി. ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിത എന്ന ചരിത്ര നേട്ടമാണ് സജനയ്ക്കും ആഷിനും ഇപ്പോൾ സ്വന്തം.
ട്വൻ്റി ഫോറിലൂടെ ടീമിൽ ഉൾപ്പെട്ടതിൻ്റെ സന്തോഷം ആശ ആദ്യം പങ്കുവച്ചു. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. സജ്ഞയ് എന്ന മലയാളി താരം കൂടെയുള്ളതിൽ ഏറെ സന്തോഷമുണ്ട്. എല്ലാവരുടെയും പ്രാർത്ഥന വേണം. ഇന്ത്യ ലോകകപ്പ് നേടുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം - ആശ പറഞ്ഞു.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൻ്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്താനയാണ്. ഷെഫാലി വർമ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, രേണുക സിങ് താക്കൂർ, അരുന്ധതി റെഡ്ഡി, ദയാലൻ ഹേമലത, രാധാ യാദവ്, ഷെയങ്ക പാട്ടീൽ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
ഒക്‌ടോബർ 3 മുതൽ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്.നാലാം തീയതി ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 6ന് പാക്കിസ്ഥാനെയും 9ന് ശ്രീലങ്കയെയും 13ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യ നേരിടും. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റി.