ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവരെക്കുറിച്ച് കൂടുതല്‍ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സിനിമാ മേഖലയില്‍ മാത്രമല്ല ഏത് രംഗത്തായാലും തൊഴില്‍ രംഗത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആള്‍ക്കൂട്ട വിചാരണ അല്ല എല്ലാം നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണം. മാറ്റം എല്ലാ ജോലിസ്ഥലത്തും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമൊക്കെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ടൊവിനോ സ്വാഗതം ചെയ്തു. കുറ്റാരോപിതര്‍ മാറിനില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്. പൊലീസ് വിളിച്ചാല്‍ താനും മൊഴി നല്‍കാന്‍ തയ്യാറാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആരോപണങ്ങളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുക. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.