ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള ചലച്ചിത്ര
മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിന്‍മേല്‍ വിവാദങ്ങള്‍
പുകയുന്നതിനു പിന്നാലെ രണ്ടു സുപ്രധാന സംഭവങ്ങള്‍ക്കാണ് ഇന്നത്തെ ദിവസം
സാക്ഷ്യം വഹിച്ചത്.
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി
ചെയർമാൻ സ്ഥാനം രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ
വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. ആരോപണങ്ങളുടെ
പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു എൽഡിഎഫിൽ
നിന്നുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് രാജി
വെക്കാന്‍ നിര്‍ബന്ധിതനായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ
നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
പാലേരി മാണിക്യം
സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി
എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.
അതേസമയം
അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ
പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ്
സിദ്ദിഖിന്റെ രാജി. രണ്ടു വരിയിലാണ്
സിദ്ദിഖിന്റെ രാജി കത്ത്. ‘നിലവിലെ ആരോപണങ്ങൾ അറിഞ്ഞു കാണുമല്ലോ,
ഈ സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ അനുവദിക്കണം’-എന്നാണ് രാജികത്തിലുള്ളത്.