• ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ
ജനങ്ങള്‍ക്കായി ഇന്ന് മുതൽ സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍
നടത്തും.
• വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി
ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി
വയനാട്ടിലെത്തിയ സൈന്യത്തിലെ ഒരു സംഘം ദൗത്യം പൂര്‍ത്തിയാക്കിയാണ്
മടങ്ങിയത്.
• വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ
പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത്
വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്.
• ഗുസ്തി ഫെഡറേഷനെതിരെ ആരോപണവുമായി വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ
സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ്‌സിങ് ഒളിംപിക്‌സ് വില്ലേജില്‍
എത്തി തീരുമാനങ്ങള്‍ എടുക്കുവെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം.
• പാരിസ് ഒളിംപിക്സിലുണ്ടായ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക കോടതി അപ്പീൽ സ്വീകരിച്ചു.
• പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ്
ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ
അസുഖത്തെത്തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.
• സംസ്ഥാനത്ത് ശനിമുതൽ
വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും
സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
• അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് 2024–25 സാമ്പത്തികവർഷത്തെ മൂന്നാമത്തെ പണനയം പ്രഖ്യാപിച്ചു.
• മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിലെത്തും.