• വയനാട് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നത് വരെ
പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍
താമസത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ്
റിയാസ്.
• വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും ആറ് മാസത്തേക്ക്
വൈദ്യുതി ചാര്‍ജ് ഈടാക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെന്ന് വൈദ്യുതി
മന്ത്രി കെ കൃഷ്ണന്‍കുട്ടി.
• കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ
ഭാര്യയ്ക്ക് കോഴിക്കോട് വേങ്ങേരി സര്‍വീസ്
സഹകരണ ബാങ്ക് ജോലി നല്‍കും.
• തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.
പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത്
നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 39 പേര്‍ നിരീഷണത്തിലാണ്.
• ഓൺലൈൻ സെർച്ചിലും അതിനൊപ്പംവരുന്ന പരസ്യങ്ങളിലും ഗൂഗിള്‍ കുത്തക നിലനിര്‍ത്തുന്നത് നിയമവിരുദ്ധമായാണെന്ന് അമേരിക്കന്‍ കോടതി.
• വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തെ കുറ്റപ്പെടുത്തി പഠനങ്ങളും
ലേഖനങ്ങളും തയ്യാറാക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) വഴി കേന്ദ്ര സർക്കാർ പരിസ്ഥിതി
മന്ത്രാലയം നടത്തിയ ശ്രമങ്ങൾ സംബന്ധിച്ച വാർത്ത ‘ദി ന്യൂസ് മിനിറ്റ്’
പുറത്തു വിട്ടു.
• പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിനു പിന്നാലെ പ്രസിഡന്റ്
മുഹമ്മദ് ഷഹാബുദ്ദീന്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു.
• മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ഒരു ചീറ്റപ്പുലികൂടി ചത്തതോടെ
കേന്ദ്ര സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ വീണ്ടും വിവാദത്തിലാകുന്നു.
• വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി തിരച്ചിൽ ഇന്നും തുടരും.
ഇന്നലെ സൂചിപ്പാറ മലയിൽ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്കിറങ്ങി
തെരച്ചിൽ നടത്തിയിരുന്നു.