തമിഴ്നാട്ടില്‍, കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്താണ് സംഭവം. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് (24) കൊലക്കേസില്‍ പിടിയിലായത്.
പെണ്‍കുട്ടിയും വെങ്കട്ടുംതമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. വെങ്കട് മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നുകാണിച്ച് അച്ഛന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ പരാതിനല്‍കി. പോക്‌സോ കേസ് ചുമത്തി പോലീസ് വെങ്കട്ടിനെ അറസ്റ്റുചെയ്തു. ഈവര്‍ഷം ജനുവരിയില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയുമായി ബന്ധം തുടര്‍ന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ ശനിയാഴ്ച രാത്രി ഇരുവരെയും ഒരുമിച്ചുകണ്ടു. ഇതിനെ ചോദ്യംചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് മരിച്ചത്.
അതിനുശേഷം പെണ്‍കുട്ടിയെയുംകൊണ്ട് വെങ്കട്ട് സ്ഥലംവിട്ടു. ഞായറാഴ്ച ബെംഗളൂരുവില്‍വെച്ച് പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.