• എട്ടാം ക്ലാസിലും ഒന്‍പതാം ക്ലാസിലും ഇനി മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
• രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ്
നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കലക്ടറുടെ
നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഇത്
ചെയ്യുക.
• തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
മരുതംകോട് സ്വദേശികളായ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
• സംസ്ഥാനത്ത് ആകെ 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നും
രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി വീണാ ജോർജ്.
• മുണ്ടക്കൈ ഉരുൾപൊട്ടൽ
ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താംദിനത്തിലും തുടരും. കേരള
പൊലീസ്, എൻഡിആർഎഫ്, ആർമി, എൻഡിഎംഎ റെസ്‌ക്യൂ ടീം, ഡെൽറ്റാ സ്‌ക്വാഡ്,
സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, കേരളത്തിലെയും തമിഴ്നാട്ടിലെയും ഫയർ
റെസ്‌ക്യു ടീമുകൾ, കെ-9 ഡോഗ് സ്‌ക്വാഡ്, ഫോറസ്റ്റ് തുടങ്ങിയ
സേനാവിഭാഗങ്ങൾ ദൗത്യത്തിൽ സജീവമാണ്.
• ഓൺലൈൻ മാധ്യമങ്ങളുടേയും സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാരുടേയും പ്രവർത്തങ്ങൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ.
1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന
ബ്രോഡ്കാസ്റ്റിങ് സർവീസസ് (റെഗുലേഷൻ) ബില്ലിലൂടെ അഭിപ്രായ
സ്വാതന്ത്ര്യത്തെയും സർക്കാരിനെതിരായ വിമർശങ്ങളെയും തടയാനാണ് ശ്രമം.
• ഇന്ത്യയ്ക്കതിരായ
ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ
110 റൺസിനാണ് ശ്രീലങ്ക തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര
2–0ന് ടീം സ്വന്തമാക്കി.
• കള്ളപ്പണ കേസുകളില്‍ ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ നിയമപരമായ
നിലവാരത്തകര്‍ച്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി.