മലയോര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ അംഗനവാടികളും, ട്യൂഷൻ സ്ഥാപനങ്ങളും പ്രഫഷണൽ കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 30 ജൂലൈ 2024 ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. അധ്യാപകർ വിദ്യാലയങ്ങളിൽ എത്തണം എന്നും അറിയിപ്പിൽ പറയുന്നു.