തടിക്കടവ് ഗവ. ഹൈസ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. #Thadikkadavu

ആലക്കോട് : 
തടിക്കടവ് ഗവ.ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടേയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത ചിത്രകാരൻ ശ്രീ അനജ്.കെ നിർവ്വഹിച്ചു. മരപ്പൊടിയിൽ കാലുകൊണ്ട് ഗാന്ധിജിയുടെ ചിത്രം വരച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മരപ്പൊടിയിൽ കാല് കൊണ്ട് ചിത്രം വരച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലും അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ വ്യക്തിയാണ് ശ്രീ. അനജ്. ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ആൻസി സണ്ണി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എച്ച്.എം. ഇൻചാർജ് ശ്രീമതി മനീഷ കെ. വിജയൻ, വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ജിഷ സി. ചാലിൽ, സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി രജിന പി എന്നിവർ സംസാരിച്ചു.
MALAYORAM NEWS is licensed under CC BY 4.0