ജയൻ വേങ്ങൂരിന്റെ വിസ്മയ കരവിരുതിന് രാജശില്പി പുരസ്‍കാരം... #Kerala_News


 
പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ ആലാട്ടുചിറ പുലിയണിപ്പാറയ്ക്കു സമീപം മുണ്ടൻതുരുത്തു വയലിനോട് ചേർന്നുള്ള ആനപ്പാറയെന്ന പേരിൽ അറിയപ്പെടുന്ന അതിപുരാതനമായ പ്രകൃതിദത്തപാറയിൽ ചായക്കൂട്ടൊരുക്കി ആനയുടെ രൂപം സൃഷ്ടിച്ച് ജനശ്രദ്ധനേടിയ ശില്പിയും ചിത്രകാരനുമായ ജയൻ വേങ്ങൂരിന് രാജശില്പി പുരസ്‌കാരം നൽകുന്നു. സാഹിത്യപ്രവർത്തകനും റിട്ട. അധ്യാപകനുമായ ഇ.വി. നാരായണൻ ചീഫ് കോ-ഓർഡിനേറ്ററും ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ചെയർമാനും എം. എം. ഷാജഹാൻ ട്രഷററുമായ സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ അംഗീകാരമുള്ള വായനാപൂർണ്ണിമയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10ന് കൊമ്പനാട് യു. പി. സ്‌കൂളിലാണ് പുരസ്കാരദാനച്ചടങ്ങ്. ജയന്റെ അപൂർവ്വ കലാസൃഷ്ടി മാധ്യമശ്രദ്ധ നേടിയിരുന്നു. നാട്ടിലെ സാമൂഹിക സാംസ്കാരികസംഘടനകൾ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0