• ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം
ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം.
• രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വിതരണം താറുമാറാകാതിരിക്കാൻ കൽക്കരി ഇറക്കുമതി തുടരണമെന്ന് നിലയങ്ങളോട് കേന്ദ്ര ഊർജമന്ത്രാലയം.
• കേന്ദ്ര–സംസ്ഥാന സംയുക്ത സംരംഭമായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രി പി. രാജീവ്.
• പാചകവാതക ഉപയോക്താക്കൾക്ക് കേന്ദ്രം മസ്റ്ററിങ് നിർബന്ധമാക്കുന്നു. ഉപയോക്താവിന്റെ ആധാർ വിവരങ്ങൾ പാചക വാതക കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് എൽപിജി മസ്റ്ററിങ്.
• അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ വിട്ടു നിൽക്കണമെന്ന് ന്യൂയോർക്ക് ടൈംസ് മുഖപ്രസംഗം.
• ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞ് ഒഴുകുകി.
ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് ഇരച്ചെത്തിയ ജലപ്രവാഹം തീരത്തെ ആകെ
മുക്കി.
• ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ
നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള
(IPC) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.