കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു... #Obituary
By
News Desk
on
ജൂൺ 29, 2024
കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു.കണ്ണൂർ ഏച്ചൂർ മാച്ചേരിയില്‍ ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.മുഹമ്മദ് മിസ്‌ബല്‍ ആമീൻ (10), ആദില്‍ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.മാച്ചേരിയിലെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.മൂന്ന് കുട്ടികളാണ് കുളക്കരയില്‍ എത്തിയത്.ഇവരില്‍ രണ്ടുപേർ കുളിക്കാൻ ഇറങ്ങുകയും ഒരാള്‍ കരയില്‍ ഇരിക്കുകയുമായിരുന്നു.രണ്ട് കുട്ടികള്‍ മുങ്ങിയപ്പോള്‍ കരയിലിരിക്കുകയായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയടക്കം എത്തിയെങ്കിലും കുളത്തില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇരുവരും മരണപ്പെട്ടിരുന്നു.