കൊല്ലം: ആയൂർ-കൊട്ടാരക്കര റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും ഒരു ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ടാങ്കർ ലോറി ഡ്രൈവർ തൃശൂർ സ്വദേശി ഡോൺ ബോസ്കോ മരിച്ചു.
ഡോൺ ബോസ്കോയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൻ മുറിച്ചാണ് പുറത്തെടുത്തത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ഓടെ ആയൂർ-കൊട്ടാരക്കര റോഡിലെ വയക്കൽ ജംഗ്ഷനിൽ രണ്ട് കെഎസ്ആർടിസി ബസുകളും ഒരു ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം.
കോട്ടയത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു. പിന്നാലെ വന്ന ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇടിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tanker lorry and KSRTC bus collide; lorry driver dies tragically.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.