ഇൻസ്റ്റാഗ്രാമിൽ പരിചയം ; പതിനാറ് വയസ്സുകാരിയുടെ നഗ്ന ചിത്രം കൈക്കലാക്കിയ കാസർഗോഡ്കാരനെതിരെ കേസ്.. #POCSOCase

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പോക്‌സോ നിയമപ്രകാരം നീലേശ്വരം പോലീസ് കേസെടുത്തു.  കാസർകോട് സ്വദേശി കൈലാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 ഇൻസ്റ്റാഗ്രാമിൽ പതിനാറുകാരിയുമായി സൗഹൃദം നടിച്ച് പ്രതി പെണ് കുട്ടിയെ വശീകരിച്ച് നഗ് നചിത്രം പകര് ത്തുകയായിരുന്നുവെന്നാണ് സൂചന.  ഇന് സ്റ്റഗ്രാമില് നല് കിയിരിക്കുന്ന കൈലാസ് എന്ന പേര് വ്യാജമാണെന്നാണ് സൂചന.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.