ഉഷ്ണ തരംഗം കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്നു മുതൽ രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് പുതിയ സമയക്രമം. ഇന്നു മുതൽ. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടി.
അതേസമയം 11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും. കൊല്ലം, തൃശൂർ, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ബുധനാഴ്ചയോടെ സംസ്ഥാനത്ത് വേനൽമഴ സജീവമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ നിഗമനം. ഇത്തവണ കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ.
ഉഷ്ണ തരംഗം കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം ... #Kerala_News
By
News Desk
on
മേയ് 06, 2024