കാക്കനാട് ഭക്ഷ്യവിഷബാധയേറ്റ രണ്ടര വയസുള്ള കുട്ടി ഗുരുതരാവസ്ഥയിൽ. കാക്കനാട് ഇടച്ചിറയിലുള്ള കടയിൽ നിന്ന് ചപ്പാത്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
ഭക്ഷ്യ വിഷബാധയുണ്ടാവാനിടയായ ഇടച്ചിറയിലെ ഹോട്ടൽ റാഹത്ത് പത്തിരിക്കട അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗമാണ് ഹോട്ടൽ പൂട്ടാൻ നിർദ്ദേശം നൽകിയത്. ഹോട്ടലിന് നഗരസഭയുടെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ലൈസൻസ് ഇല്ലായിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.

 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.