തിരികെ സ്ക്കൂളിലേക്ക്; വേനലവധിക്ക് ശേഷം സ്കൂളുകള്‍ ജൂണ്‍ 3ന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു... #School_Open
By
News Desk
on
മേയ് 04, 2024
സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ മൂന്നിന് തുറക്കും.ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂളുകളിൽ ഉപയോഗിക്കാത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് നിർദേശങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ കാമ്പയിൻ നടത്താനും വസ്ത്രങ്ങളും പുസ്തകങ്ങളും ഉച്ചഭക്ഷണവും ഉറപ്പാക്കാനും നിർദേശം.
സ്‌കൂൾ പരിസരത്ത് ലഹരി ഉപയോഗവും വിൽപനയും ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ആർ.ബിന്ദു, എം.ബി. രാജേഷ്, കെ.രാജൻ, പി.രാജീവ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.