ഭക്ഷ്യ വിഷബാധ ; ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർ ഗുരുതരാവസ്ഥയില്‍....#Food_Poison

 


കൊല്ലം ചടയമംഗലത്തെ ഹോട്ടലിൽ നിന്ന് ഷവർമയും അൽഫാമും കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് വയസുകാരനും അമ്മയും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് അധികൃതർ എത്തിയാണ് ഹോട്ടൽ അടച്ചുപൂട്ടിയത്.

കൊല്ലം ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂ അയ്യപ്പസ് ഫാസ്റ്റ് ഫുഡിലെ ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവര്‍ക്ക്  തലകറക്കവും ഛർദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചടയമംഗലം കീഴ്‌തോണി സ്വദേശി അജ്മിയെയും മകൻ മുഹമ്മദ് ഫയാസിനെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിഷബാധയേറ്റവരുടെ മൊഴി രേഖപ്പെടുത്തി. ഭക്ഷ്യവിഷബാധയേറ്റത് മയോണൈസിൽ നിന്നോ കോഴിയിറച്ചിയിൽ നിന്നോ ആണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ചടയമംഗലം പോലീസ് കേസെടുത്തു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0