റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, കള്ളക്കടല്‍ പ്രതിഭാസം വരും ദിവസങ്ങളിലും സാധ്യത... #Alert

 


കള്ളകടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടല്‍  പ്രതിഭാസം വരും ദിവസങ്ങളിലും തുടരാൻ സാധ്യതയുണ്ടെന്നും അതീവ ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. ഇന്ന് രാത്രി എട്ട് മണിക്ക് കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിന് പോകുന്നവരും ജാഗ്രത പാലിക്കണം. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0