സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ , ഉയർന്ന തിരമാലയ്ക്ക് സാധ്യത ; ജാഗ്രത ... #Rain_Alert

സംസ്ഥാനത്ത് ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് ഓറഞ്ച് അലർട്ട്: പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക്.
ഇന്ന് യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക്.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. തിരമാലയുടെ വേഗത സെക്കൻഡിൽ 16cmനും 48cmനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും INCOIS അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0