നഴ്സിംഗ് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത ; സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു...#Veena_George
By
News Desk
on
മേയ് 11, 2024
നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്സിങ് രംഗത്തെ വലിയ സാധ്യതകൾ കണ്ട് ചരിത്രത്തിലാദ്യമായി 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകളാണ് പുതുതായി ചേർത്തിരിക്കുന്നത്. സർക്കാർ മേഖലയിൽ 400 സീറ്റുകളും സർക്കാർ നിയന്ത്രിത സിമെറ്റിൽ 420 സീറ്റുകളും സീപാസിൽ 150 സീറ്റുകളും കേപ്പിൽ 50 സീറ്റുകളും.
2021ൽ 7422 ബി.എസ്‌സി. നഴ്‌സിങ് സീറ്റുകൾ 9821 ആയി ഉയർത്തി. ജനറൽ നഴ്സിങ്ങിന് 100 സീറ്റുകളും വർധിപ്പിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ മാത്രം 8 നഴ്സിങ് കോളേജുകൾ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്സിങ് കോളേജുകളിലും തസ്തിക സൃഷ്ടിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്സി. മാനസികാരോഗ്യ നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. നഴ്സിങ് മേഖലയിൽ ട്രാൻസ്ജെൻഡേഴ്സിന് സംവരണം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.