ഡെവോൺ കോൺവേ ഐപിഎലിൽ നിന്ന് പുറത്ത്... #Sportsnews


 ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവേ ഐപിഎല്ലിൽ നിന്ന് പുറത്തായി.ചെന്നൈ സൂപ്പർ കിംഗ്‌സ് താരം കോൺവെ പരിക്കിനെ തുടർന്ന് ഇതുവരെ ഐപിഎല്ലിൽ കളിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം കോൺവെ ഇപ്പോൾ വിശ്രമത്തിലാണ്. അതിനാൽ കോൺവെയ്ക്ക് ഐപിഎൽ സീസൺ മുഴുവൻ നഷ്ടമാകും.

കോൺവെയ്ക്ക് പകരം ഇംഗ്ലണ്ട് പേസർ റിച്ചാർഡ് ഗ്ലീസണെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുകൾ 36 കാരനായ താരം നേടിയിട്ടുണ്ട്.