തൻ്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ... #ElectionNews

 


തൻ്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യക്തിഹത്യ നടത്തി ജയിക്കണമെന്നില്ലെന്നും ഉള്ളത് പറഞ്ഞ് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

എവിടെയാണ് മോശം വാക്കുകൾ പ്രയോഗിച്ചതെന്നും വ്യക്തിഹത്യചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചതെവിടെയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. വ്യക്തിഹത്യചെയ്യില്ലെന്നും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഹത്യചെയ്യുന്നവർക്ക് സംരക്ഷണം നൽകില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.


താൻ ആരെയും ആക്ഷേപിച്ചു വളർന്ന ആളല്ല. ആർക്കെതിരെയും ഗോസിപ്പ് പ്രചരിപ്പിച്ചിട്ടില്ല. 22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മാന്യതയില്ലാത്ത ഒന്നും ചെയ്തിട്ടില്ല. പിന്നെ ഇനി ചെയ്യില്ല. കഥ പറഞ്ഞു ജയിക്കണമെന്നില്ല. ഒരുപാട് പറയാനുണ്ട്.
15 വർഷമായി നവമാധ്യമങ്ങളിൽ സജീവമാണ്. വ്യക്തിഹത്യചെയ്യുന്ന ശീലമില്ലെന്നും ഫേസ്ബുക്ക് പേജ് ആർക്കും പരിശോധിക്കാമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങൾ ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വീഴില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0