കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീലപ്രചാരണത്തിനെതിരേ മുഖ്യമന്ത്രി ... #keralanews

 


കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പ്രചാരണ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളെ ബാധിക്കുന്ന മൂർത്തമായ വിഷയങ്ങളിൽ നിലപാടെടുക്കാൻ കഴിയാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ട് വെക്കുന്ന എൽഡിഎഫും തമ്മിലാണ് കേരളത്തിൽ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കെതിരെ യു.ഡി.എഫിന് നിലപാടില്ല.
പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പരാമർശം പോലുമില്ല. സ്വന്തം പാർട്ടിയുടെയോ ഘടകകക്ഷിയായ മുസ്ലീം ലീഗിൻ്റെയോ കൊടി ഉയർത്തി എഴുന്നേറ്റ് വോട്ട് ചോദിക്കാൻ പോലും കഴിയാത്ത വിധം അധഃപതിച്ചിരിക്കുകയാണ് കോൺഗ്രസും യുഡിഎഫും എന്നും പിണറായി പറഞ്ഞു.

ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് ആശയപരമോ പ്രായോഗികമോ ആയ താൽപ്പര്യമില്ല. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് അവസാനമില്ല. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മക്കളടക്കം നിരവധി പേരാണ് ഇന്ന് ബിജെപി ഓഫീസിൽ ടിക്കറ്റ് എടുക്കുന്നത്. യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായ ആളാണ് മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

MALAYORAM NEWS is licensed under CC BY 4.0