നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ ... #Fraud
By
News Desk
on
ഏപ്രിൽ 20, 2024
നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷാണ് അറസ്റ്റിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതിഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞതായി പെൺകുട്ടി മനസ്സിലാക്കുകയും മാസങ്ങൾക്ക് മുമ്പ് പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ കേസ് ഒഴിവാക്കാനായി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാർഥിയെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം കഴിച്ചു.
രണ്ടാഴ്ചയോളം കൂടെ താമസിച്ചു.ഇതിന് പിന്നാലെ ജോലിയുടെ പേരിൽ ശ്രുതീഷ് തമിഴ്നാട്ടിലേക്ക് കടന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന യുവാവിനെ നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു