ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 05 ഏപ്രിൽ 2024 #NewsHeadlines

• അടൂർ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ 1,64,006 ഇരട്ട വോട്ടുകൾ ഉണ്ടെന്നായിരുന്നു ആരോപണം. സൂക്ഷ്മമവും സുതാര്യവുമായ പരിശോധന നടത്തിയതാണെന്ന് കളക്ടർ അറിയിച്ചു.

• ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഹിമാചലിലെ ചമ്പ പ്രദേശത്താണ് രാത്രി 9.34ന് ഭൂചലനമുണ്ടായത്.

• ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

• ഇഡിയുടെ അമിതാധികാരം നിയന്ത്രിക്കുമെന്നത് ഉൾപ്പടെയുള്ള വാഗ്‌ദാനങ്ങളുമായി  സിപിഐഎം പ്രകടന പത്രിക. 200 തൊഴിൽ ദിനങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയാൻ നടപടികൾ എന്നിവയും പ്രകടനപത്രികയിൽ ഉണ്ട്.

• കേരളത്തില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ മുന്നോട്ട് നീങ്ങി തുടങ്ങിയ സമയത്താണ് ആക്രണമുണ്ടായത്. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു.

• ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി പത്രിക സമർപ്പിച്ചത് 290 പേർ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

• ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ പഞ്ചാബ് കിംഗിസിന് അവിശ്വസനീയ ജയം. ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കേ മറികടന്ന പഞ്ചാബ് ശരിക്കും ആരാധകര്‍ക്ക് ആവേശജയമാണ് സമ്മാനിച്ചത്.
MALAYORAM NEWS is licensed under CC BY 4.0