ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 04 ഏപ്രിൽ 2024 #NewsHeadlines

• അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

• വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ മൊത്ത ഉപഭോഗം 106.88 ദശലക്ഷം യൂണിറ്റ്. ഒന്നാം തീയതിയിലെ റെക്കോര്‍ഡ് മറികടന്നു.

• മദ്യനയത്തിൽ അഴിമതി ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്‌ത ഇഡി നടപടി ചോദ്യം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.

• കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറല്‍ നീതി നിഷേധത്തിനെതിരെ കേരളത്തിനും കര്‍ണാടകയ്ക്കും പിന്നാലെ തമി‌ഴ‌്നാടും സുപ്രീം കോടതിയില്‍. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള 37,000 കോടി ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നടപടിക്കെതിരെയാണ് തമിഴ‌്നാട് സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.

• തൃശ്ശൂര്‍ വെളപ്പായയില്‍ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

• എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഇന്നാരംഭിക്കും. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പതിനാലായിരത്തോളം അധ്യാപകര്‍ എസ്എസ്‌എല്‍സി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കും.

• വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂർ.

• ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പൻ ജയം. 106 റൺസിനാണ് കൊൽക്കത്ത ഡൽഹിയെ വീഴ്ത്തിയത്.