മുതലപ്പൊഴിയില്‍ പുലർച്ചെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണാണ് മരിച്ചത്. 50 വയസ്സായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് 5 പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ ജോണിനായി മത്സ്യത്തൊഴിലാളികളും തീരദേശ പൊലീസും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൂടൽപ്പൊജിയിൽ വള്ളം മറിഞ്ഞ് അപകടങ്ങൾ പതിവായതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. കടൽ പ്രക്ഷുബ്ധമാണെന്നാണ് പ്രാഥമിക നിഗമനം.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.