ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകൾ - 15 ഏപ്രിൽ 2024 #NewsHeadlines

● ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി രംഗത്തെത്തി.

● ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ കൊല്ലം സ്വദേശിയും. ഒമ്പത് വിദ്യാര്‍ത്ഥികളും രണ്ടു സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടും.

● വരും ദിവസങ്ങളിലും കേരളത്തിൽ കന്നത്ത ചൂട് തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഏപ്രിൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

● അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട്‌ സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയാറാണെന്നും തുടർ നടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു.

● ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തറപറ്റിച്ച് ചെന്നെ സൂപ്പർ കിങ്സ്. 207 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസേ എടുക്കാനായുള്ളൂ. രോഹിത് ശർമ പുറത്താകാതെ നേടിയ സെഞ്ചുറിക്കും മുംബൈയെ രക്ഷിക്കാനായില്ല.
MALAYORAM NEWS is licensed under CC BY 4.0